Thamarassery: അടുത്ത ബന്ധുവിനെ പരിചരിക്കാനായി ബന്ധുവീട്ടിൽ എത്തിയ 13 കാരിയെ വീട്ടിൽ നിന്നും കൂടെ കൊണ്ടുപോയി പലയിടങ്ങളിലായി കറങ്ങിയ യുവാവിനെ പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തു.
വടകര ഇരിങ്ങൽ സ്വദേശിയായ ഉമർ മുഖ്ദാർ (22) നെയാണ് താമരശ്ശേരി പോലീസ് അസ്റ്റു ചെയ്തത്.
പുതുപ്പാടി സ്വദേശിയായ 13 കാരിയെ താമരശ്ശേരിക്ക് സമീപമുള്ള ബന്ധു
വീട്ടിൽ നിന്നും ഇന്നലെ രാവിലെ കൂട്ടികൊണ്ടു പോകുകയായിരുന്നു.
ഇന്നലെ രാത്രി 11 മണിയോടെ അടിവാരം 30 ഏക്കറ ഭാഗത്തേക്ക് പോകുകയായിരുന്ന പോലീസ് സംഘം സംശയകരമായ സാഹചര്യത്തിൽ യുവാവിനൊപ്പം കുട്ടിയെ റോഡരികിൽ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തു. ഈ സമയം തനിക്ക് 18 വയസ്സ് പൂർത്തിയായിരിന്നു എന്നു പറഞ്ഞ പെൺകുട്ടി ബൈക്കിൽ കയറി സ്ഥലം വിടുകയായിരുന്നു.
എന്നാൽ അൽപസമയം കഴിഞ്ഞ് പിന്നാലെ പോയിരുന്ന പോലീസ് റോഡരി രികിൽ ബൈക്ക് കിടക്കുന്നത് കണ്ടു.
നേരത്തെ ചോദ്യം ചെയ്ത യുവാവും കുട്ടിയും സഞ്ചരിച്ച ബൈക്കാണെന്ന് മനസ്സിലാക്കിയ പോലീസ് ഇവർ എങ്ങോട്ട് പോയെന്ന് അന്വേഷിച്ചു.അപ്പോഴാണ് സമീപത്തെ കോഴി ഫാമിലെ ജീവനക്കാർ രണ്ടു പേർ അതുവഴി പോയ വിവരം പോലീസിനോട് പറഞ്ഞത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ പുൽക്കാട്ടിൽ കിടക്കുകയായിരുന്ന രണ്ടു പേരെയും കണ്ടെത്തി.തുടർന്ന് പെൺ കുട്ടിയെ അവരുടെ വീട്ടിൽ എത്തിച്ചപ്പോഴാണ് കുട്ടിക്ക് 13 വയസ് മാത്രമാണ് പ്രായമെന്ന് മനസിലായത്.
അതോടെരക്ഷിതാവിൻ്റെ പരാതിയിൽ പോക്സോ
ചുമത്തി കേസെടുത്ത ശേഷം യുവാവിൻ്റെ അറസ്റ്റു പോലീസ് രേഖപ്പെടുത്തി.
താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.