Puthuppady:മലയോര മേഖലയില്‍ ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും മരം വീണു. താമരശ്ശേരി ചുരത്തില്‍ റോഡിന് കുറുകെ മരം വീണ് ഭാഗിക ഗതാഗത തടസ്സം നേരിടുന്നു. വെസ്റ്റ് കെെതപ്പൊയിലില്‍ വീടിന് മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്.മലയോര മേഖലയില്‍ വീശിയടിച്ച കാറ്റ് ഏതാനും സമയം നീണ്ടു നിന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തി.കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ അറിവായി വരുന്നതേയുള്ളു.