Poonoor: വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ പൂനൂർ മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർമ്മസമര സംഗമങ്ങളുടെ സമാപനം നാളെ (വ്യാഴം) വൈകുന്നേരം 4 മണിക്ക് പൂനൂരിൽ നടക്കും.
വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മെയ് 11ന് മലപ്പുറം പെരിന്തൽമണ്ണയിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡൻസ് കോൺഫറൻസിന്റെ ഭാഗമായാണ് ധർമ്മസമര സംഗമങ്ങൾ സംഘടിപ്പിക്കുന്നത്.
സമാപന സംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്യും. വിസ്ഡം മണ്ഡലം സെക്രട്ടറി സി.പി സാജിദ് അധ്യക്ഷത വഹിക്കും. വിസ്ഡം സംസ്ഥാന സമിതിയംഗം അബ്ദുറശീദ് കുട്ടമ്പൂർ, വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാരിസ് കായക്കൊടി, വാർഡ് മെമ്പർ സി.പി കരീം മാസ്റ്റർ,പൂനൂർ പബ്ലിക് ലൈബ്രറി പ്രസിഡണ്ട് കെ അബൂബക്കർ മാസ്റ്റർ,പൂനൂർ പ്രതികരണ വേദി പ്രസിഡണ്ട് എൻ അജിത് കുമാർ, കെ.എസ്.യു പ്രതിനിധി അർജുൻ പൂനത്ത്, എസ്.എഫ്.ഐ പ്രതിനിധി പാർത്ഥീവ് ദാസ്, എം.എസ്.എഫ് പ്രതിനിധി അൽതാഫ് ഹുസൈൻ, വിസ്ഡം മണ്ഡലം പ്രസിഡണ്ട് സംസം അബ്ദുറഹിമാൻ, ജില്ലാ വൈസ് പ്രസിഡണ്ട് കെ.അബ്ദുൽ നാസർ മദനി,വിസ്ഡം സ്റ്റുഡൻ്റ്സ് ഭാരവാഹികളായ വി.കെ ബാസിം മുഹമ്മദ്, കെ.ആദിൽ അമീൻ, സർജാസ് പി.എം, കെ നിഹാൽ റഹ്മാൻ എന്നിവർ പ്രസംഗിക്കും.