Palakkad, മാതാപിതാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസില്‍ മരുമകൻ പിടിയിൽ

 Palakkad:  പിരായിരിയിൽ ഭാര്യയുടെ മാതാപിതാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസില്‍ മരുമകൻ പിടിയിൽ. മേപ്പറമ്പ് സ്വദേശി റിനോയ് തോമസ് ആണ് പിടിയിലായത്. മംഗലാപുരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അതിക്രമം നടത്തിയ ശേഷം 14 വയസുള്ള കുട്ടിയുമായി ഇയാൾ ഒളിവിലായിരുന്നു. ബന്ധുക്കളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.


കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയുടെ വീട്ടിലെത്തി ഭാര്യയുടെ അച്ഛനെയും അമ്മയെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. പാലക്കാട് പിരായിരിയി തരുവത്ത്പടിയിൽ കൊടുന്തിരപ്പള്ളി, മോളി (65), ടെറി (70) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഭാര്യവീട്ടിലെത്തിയാണ് റിനോയ് ആക്രണം നടത്തിയത്. ഭാര്യയുടെ അച്ഛന്‍റെയും അമ്മയുടെയും മുഖത്തേക്ക് മുളകുപൊടി വിതറിയ ശേഷം വെട്ടുകയായിരുന്നു. ഭാര്യ രേഷ്മ റിനോയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനായി വിവാഹമോചന കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇതിന് ശേഷം റിനോയ് സ്ഥിരമായി വധഭീഷണി ഉയർത്തിയിരുന്നു. ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്ത് രേഷ്മ തിരിച്ചു വന്ന സമയത്താണ് വീടിനുള്ളിൽ പരിക്കേറ്റ നിലയിൽ മാതാപിതാക്കളെ കണ്ടത്.



Short News Summary (English):

Palakkad: A man named Renoy Thomas from Mepparamba has been arrested in connection with an assault on his in-laws in Pirayiri, Palakkad. The attack occurred following a family dispute, where he allegedly attacked his wife's parents, Terry (70) and Molly (65), after throwing chili powder in their faces. He fled with his 14-year-old child and was later caught by police in Mangaluru using mobile phone tracking. His wife Reshma had filed for divorce and previously lodged a domestic violence complaint. The injured parents were found by Reshma upon her return

Man arrested in Palakkad for attacking in-laws with a weapon after family dispute; tracked and caught from Mangaluru.

.

Post a Comment (0)
Previous Post Next Post