Narikkuni
: നെടിയനാട് ബദ്‌രിയ്യ വാർഷിക സമ്മേളന 'ഗ്രാറ്റോണിയം' ത്തിൻറെ മുന്നോടിയായി ബദ്‌രിയ്യ ഹയർ സെക്കണ്ടറി മദ്രസ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു . വൈകീട്ട് കാരുകുളങ്ങര അങ്ങാടിയിൽ നിന്നാരംഭിച്ച റാലി ബദ്‌രിയ്യ ജനറൽ സെക്രട്ടറി ഫസൽ സഖാഫി നരിക്കുനി ഫ്ലാഗ് ഓഫ് ചെയ്തു. സൈനുദ്ദീൻ സഖാഫി കുണ്ടായി , കോയ സഖാഫി ചമൽ, ഒ മുഹമ്മദ് മാസ്റ്റർ, വിസി സവാദ്, ശാഫി ഭരണിപാറ തുടങ്ങിയവർ സംബന്ധിച്ചു. സമ്മേളന നഗരിയിൽ പന്തലിന് കാൽ നാട്ടൽ കർമ്മം ഇന്ന് രാവിലെ എട്ട് മണിക്ക് വാരാംമ്പറ്റ മുഹ്‌യുദ്ദീൻ മുസ്‌ലിയാർ നിർവഹിക്കും.
മെയ് 2,3,4 തിയ്യതികളിൽ നെടിയനാട് വെച്ച് നടക്കുന്ന ' ഗ്രാറ്റോണിയം' വാർഷിക സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ, റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ, സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ്, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, സി മുഹമ്മദ് ഫൈസി തുടങ്ങി മത - സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖരും ജന പ്രതിനിധികളും സംബന്ധിക്കും . പ്രാസ്ഥാനിക സമ്മേളനം, കുടുംബ സംഗമം, പെയിൻ & പാലിയേറ്റീവ് , ആംബുലൻസ് സമർപ്പണം, മഹബ്ബ കോൺഫറൻസ്, മുതഅല്ലിം സമ്മിറ്റ്, സമാപന സമ്മേളനം തുടങ്ങി വിവിധ സമ്മേളനങ്ങളും പഠന വേദികളും കൊണ്ട് വേദി സമ്പന്നമാകും.