Narikkuni, ചെരിപ്പ് കടയുടെ മറവിൽ ലഹരി വിൽപ്പന, യുവാവ് പിടിയിൽ

ചെരിപ്പ് കടയുടെ മറവിൽ ലഹരി വിൽപ്പന, യുവാവ് പിടിയിൽ


Narikkuni:  ചെരുപ്പു കടയുടെ മറവിൽ ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.

  മൂന്ന് മാസം മുൻപ് നരിക്കുനിയിൽ ആരംഭിച്ച ചിക്കാഗോ ഫുട്‌വെയർ ആൻഡ് ബാഗ്‌സ് എന്ന് പേരുള്ള ചെരിപ്പ് കടയുടെ ഉടമസ്ഥൻ കിഴക്കേ കണ്ടിയിൽ മുഹമ്മദ് മുഹസിൻ (33) ആണ് 890 പാക്കറ്റ് ഹാൻസുമായി കൊടുവള്ളി പോലീസിൻ്റെ പിടിയിലായത്.

പിടികൂടിയ ലഹരി വസ്തുവിന് രണ്ടര ലക്ഷം രൂപ വില വരും.

 കടയുടെ അകത്തുള്ള പ്രത്യേക മുറിയിലും ചാക്കിലും, ഇയാളുടെ സ്കൂട്ടറിൻ്റെ സീറ്റിന് അടിയിലുമായാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.

 കർണ്ണാടകയിൽ നിന്നും ലോറിക്കാർ മുഖേന എത്തിക്കുന്ന ഹാൻസ് കോഴിക്കോട് ജില്ലയിലെ മൊത്ത, ചില്ലറ വിൽപ്പന കാർക്ക് ഇയാളാണ് വിതരണം ചെയ്യുന്നത്. മുൻപും സമാനമായ രീതിയിൽ കുന്നമംഗലം പോലീസ് ആരാമ്പ്രത്തുള്ള സൂപ്പർമാർക്കറ്റിൽ നിന്ന് ഹാൻസുമായി ഇയാളെ പിടി കൂടിയിരുന്നു. റൂറൽ എസ്. പി യുടെ സ്പെഷ്യൽ സ്ക്വാഡും കൊടുവള്ളി പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. റൂറൽ ജില്ലയിലെ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ കർശനമാക്കുമെന്ന് നാർക്കോട്ടിക് സെൽ ഡി.വൈ. എസ്. പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡി.വൈ. എസ്.പി കെ . സുശീർ എന്നിവർ അറിയിച്ചു.

Post a Comment (0)
Previous Post Next Post