Nadappuram, ബിരുദ വിദ്യാർത്ഥിനി തീ കൊളുത്തി മരിച്ചു

 

Scene of incident where BSc student reportedly set herself on fire in Thuneri, Nadapuram

Nadappuram: തൂണേരിയിൽ ബിരുദ വിദ്യാര്‍ത്ഥിനി തീ കൊളുത്തി മരിച്ചു. തൂണേരി ടൗണിനടുത്ത കൈതേരിപ്പൊയില്‍ കാര്‍ത്തിക (20) ആണ് മരിച്ചത്. മാഹി മഹാത്മാഗാന്ധി ഗവ.കോളേജ് ബിഎസ് സി ഫിസിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

തിങ്കളാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് വീടിന്റെ മുകളിലത്തെ മുറിയില്‍ തീക്കൊളുത്തിയ നിലയില്‍ വിദ്യാര്‍ത്ഥിനിയെ കണ്ടത്. ഉടന്‍ നാദാപുരം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

സ്വയം തീക്കൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment (0)
Previous Post Next Post