Nadappuram :വിൽപ്പനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ. വെസ്റ്റ് ബംഗാൾ 24 ഫർഗാന സ്വദേശി അമാനുള്ള ഖയാലി (29) ആണ് പിടിയിലായത്.
പ്രതിയിൽ നിന്ന് 0.17 ഗ്രാം ബ്രൗൺ ഷുഗർ പോലീസ് പിടികൂടി. നാദാപുരം എസ്പെഐ എം.പി.വിഷ്ണുവും ഡിവൈഎസ്പിയുടെ കീഴിലുള്ള സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി നാദാപുരം -കല്ലാച്ചി സംസ്ഥാന പാതയിൽ രജിസ്റ്റർ ഓഫിസ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗൺ ഷുഗറുമായി പ്രതി പിടിയിലായത്.