Thamarassery. KSRTC സബ്ഡിപ്പോയിൽ നിന്നും കോവിഡിനു മുൻപ് വിജയകരമായി സർവ്വീസ് നടത്തുകയും കോവിഡിനു ശേഷം പുനസ്ഥാപിക്കാതിരിക്കുകയും ചെയ്തിരുന്ന തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസ് സർവ്വീസ്എംഎൽ എ ഡോ.എം.കെ.മുനീറിൻ്റെ ഇടപെടലിൻ്റെ ഭാഗമായി പുനരാരംഭിക്കുന്നു.
താമരശ്ശേരി കെ.എസ്.ആർ.ടി.സി സബ്ഡിപ്പോയുടെ സമഗ്രവികസനവുമായി ബന്ധപ്പെട്ട് താമരശ്ശേരി വികസന സമിതിയുടെ നേതൃത്വത്തിൽ എം എൽ എ മുഖേന കേരള ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സർവ്വീസ് പുനരാംരംഭിച്ചത്. താമരശ്ശേരിയിൽ നിന്നും രാവിലെ 5:15 ന് പുറപ്പെടുന്ന സർവ്വീസ് മലയോര ഹൈവേയിലൂടെ രാത്രി 7 മണിയോടു കൂടി തിരുവനന്തപുരം കളിയിക്കവിളയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.തിരുവനന്തപുരത്ത് നിന്നും രാവിലെ 8:10 ന് പുറപ്പെടുന്ന സർവ്വീസ് മലയോര ഹൈവേയിലൂടെ പുറപ്പെട്ട് രാത്രി 10 മണിക്ക് താമരശ്ശേരിയിൽ എത്തിച്ചേരുന്നതുമാണ്.പുനരാരംഭിച്ച സർവ്വീസിൻ്റെ ഉദ്ഘാടനം ഇന്ന് 7.04.2025 തിങ്കൾ ഉച്ചകഴിഞ്ഞ് 3.30 ന് ഡിപ്പോ പരിസരത്ത് നടക്കുന്ന ചടങ്ങിൽ കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ ഡോ.എം കെ മുനീർ നിർവ്വഹിക്കുന്നതാണ്.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.അരവിന്ദൻ അദ്ധ്യക്ഷനായിരിക്കും
.