Malappuram, ചട്ടിപ്പറമ്പില്‍ വീട്ടില്‍വെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യസ്ഥിതി മോശമായപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാതിരുന്നതും മരണ വിവരം കൃത്യമായി തങ്ങളെ അറിയിക്കാതിരുന്നതും എന്തുകൊണ്ടാണെന്നാണ് വീട്ടുകാര്‍.
അസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങളും ആശുപത്രിയിലായിരുന്നുവെന്നും ഇരുവരും അക്യുപങ്ചര്‍ പഠിച്ചിരുന്നുവെന്നും അതിന് ശേഷമുള്ള മൂന്ന് പ്രസവങ്ങളും വീട്ടില്‍വെച്ചായിരുന്നു നടത്തിയതെന്നും ബന്ധുക്കള്‍. ആശുപത്രിയില്‍ പോകണമെന്നും പ്രായം കൂടുന്നതിനനുസരിച്ച് ഏതെങ്കിലും തരത്തിലുള്ള അത്യാസന്ന നിലയുണ്ടായേക്കാമെന്നെല്ലാമുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അതെല്ലാം ഇരുവരും അവഗണിക്കുകയായിരുന്നുവെന്നും .
ഞായറാഴ്ച രാവിലെയോടെയാണ് അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലുള്ള വീട്ടിലെത്തിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസെത്തി അസ്മയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.