Malappuram, വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ചു

 Malappuram: ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ചു. ചട്ടിപ്പറമ്പിൽ വാടകക്ക് താമസിക്കുന്ന അസ്മ അഞ്ചാമത്തെ പ്രസവത്തിലാണ് മരിച്ചത്. മൃതദേഹം ഭർത്താവ് സിറാജുദ്ദീൽ യുവതിയുടെ സ്വദേശമായ പെരുമ്പാവൂരിലേക്ക് കൊണ്ടുപോകുകയും ശേഷം പൊലീസ് ഇടപെട്ട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഇന്നലെ രാത്രിയോടെയാണ് അസ്മ പ്രസവിക്കുന്നത്. തുടര്‍ന്ന് പുലര്‍ച്ചയോടെ അസ്മയുടെ മൃതദേഹം ഭര്‍ത്താവ് പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. ഇതറിഞ്ഞ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭർത്താവ് സിറാജുദ്ദീലിനെതിരെ അസ്മയുടെ കുടുംബവും രംഗത്തെത്തി. അമിത രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നാണ് കുടുംബം പറയുന്നത്. അസ്മയുടെ ഭര്‍ത്താവിനെതിരെ കുടുംബം പൊലീസില്‍ പരാതി ബോധിപ്പിച്ചിട്ടുണ്ട്. പൊലീസ് ഇവരുടെ മൊഴിയെടുത്തുകൊണ്ടിരിക്കുകയാണ്.

Chattipparamba home delivery death case – Woman dies after childbirth, husband under police investigation

Post a Comment (0)
Previous Post Next Post