Malappuram, MDMA പിടികൂടിയ സംഭവം; അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

 

Police arrest two linked to MDMA drug bust in Kondotty, Malappuram

Malappuram: കൊണ്ടോട്ടിയില്‍ വീട്ടില്‍ നിന്ന് 1.5 കിലോഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ കൂടി പൊലീസ് പിടിയില്‍. ബേപ്പൂര്‍ സ്വദേശി മുഹമ്മദ് സനില്‍, നെടിയിരുപ്പ് സ്വദേശി നാഫിദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് ഒമാനില്‍ നിന്ന് കാര്‍ഗോ വഴി എത്തിച്ച എംഡിഎംഎ കൊണ്ടോട്ടി സ്വദേശി മുളളന്‍മുടക്കല്‍ ആഷിഖിന്റെ വീട്ടില്‍ നിന്നും പിടികൂടിയത്. 5 വര്‍ഷം മുന്‍പ് ഒമാനിലേക്ക് പോയ ആഷിക് അവിടെ സൂപ്പര്‍മാര്‍ക്കറ്റ് ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഇതിന്റെ മറവിലായിരുന്നു ലഹരി മരുന്ന് കടത്ത്.



Malappuram: Two more people linked to an international drug trafficking network were arrested after 1.5 kg of MDMA was seized from a house in Kondotty. The accused are Muhammad Sanil from Beypore and Nafid from Nediyiruppu. Last month, MDMA smuggled via cargo from Oman was found at the house of Ashiq, a Kondotty native who had been running a supermarket in Oman.

Post a Comment (0)
Previous Post Next Post