Kuttiady, കവി സമ്മേളനവും ഗാന രചയിതാക്കളെ ആദരിക്കലും സംഘടിപ്പിച്ചു.

 

കവി സമ്മേളനവും ഗാന രചയിതാക്കളെ ആദരിക്കലും സംഘടിപ്പിച്ചു.

Kuttiady: കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മിറ്റിയുടെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് കുറ്റ്യാടിയിൽ കവി സമ്മേളനവും, ഗാനരചയിതാക്കളെ ആദരിക്കലും സംഘടിപ്പിച്ചു. പ്രശസ്ത കവിയും മാപ്പിളപ്പാട്ട് രചയിതാവുമായ അലി കണ്ണോത്ത് പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മാപ്പളകലാ അക്കാദമി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി കുന്ദമംഗലം സി.കെ. ആലിക്കുട്ടി, എഴുത്തുകാരനും പ്രമുഖ പണ്ഡിതനുമായ സഈദ് തളിയിൽ, ഗാനരചയിതാക്കളായ ജാഫർ കോളിക്കൽ, മുഹമ്മദലി കട്ടിപ്പാറ. എഴുത്തുകാരിയും കവയിത്രിയുമായ ആയിഷ വി ടി കുറ്റ്യാടി, ഗായകൻ കുഞ്ഞിമുഹമ്മദ് വാണിമേൽ, ഷമീം അലി ,റഷീദലി, അജ്മൽ അലി, എന്നിവർ പ്രസംഗിച്ചു. ആയിഷ വി ടി യുടെ " നൂലു പൊട്ടിയ പട്ടം "കവിതാ സമാഹാരം ചടങ്ങിൽ പരിചയപ്പെടുത്തി. മാപ്പിളപ്പാട്ട് രചനാ രംഗത്ത് 60 വർഷം പൂർത്തിയാക്കിയ അലി കണ്ണോത്ത്, പ്രമുഖ എഴുത്തുകാരൻ സഈദ് തളിയിൽ, ഗാന രചയിതാക്കളായ ജാഫർ കോളിക്കൽ, മുഹമ്മദലികട്ടിപ്പാറ,കവയിത്രി ആയിഷ വി ടി , ഗായകൻ കുഞ്ഞിമുഹമ്മദ് വാണിമേൽ എന്നിവരെ കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി കുന്ദമംഗലം സി കെ ആലിക്കുട്ടി പൊന്നാട അണിയിച്ചു ആദരിച്ചു.

Post a Comment (0)
Previous Post Next Post