Kozhikode, വസ്ത്രം അലക്കുന്നതിനിടെ ചക്ക തലയിൽവീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു

 

Kerala woman dies after jackfruit falls on head in Kozhikode

Kozhikode: ചക്ക തലയിൽവീണ് 

ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തിരിച്ചിലങ്ങാടി ഉണ്ണിയാലിങ്ങൽ കോലഞ്ചേരി മിനി (53) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽ വസ്ത്രങ്ങൾ അലക്കുമ്പോൾ പ്ലാവിൽനിന്ന് ചക്ക ദേഹത്തുവീണാണ് പരിക്കേറ്റത്.

പരിക്കേറ്റ് അബോധാവസ്ഥയിലായ മിനിയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നട്ടെല്ലിന് ക്ഷതം പറ്റിയ മിനി തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭർത്താവ്: പാലക്കോട്ട് ഉണ്ണികൃഷ്ണൻ. മക്കൾ: നികേഷ്, നിഷാന്ത്.

Post a Comment (0)
Previous Post Next Post