Kozhikode, പാലക്കോട്ടുവയലില്‍ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി

 

കോഴിക്കോട് പാലക്കോട്ടുവയലില്‍ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി

Kozhikode: പാലക്കോട്ടുവയലിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ 20 വയസുള്ള സൂരജാണ് കൊല്ലപ്പെട്ടത്. സൂരജിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. ഇന്നലെ രാത്രിയിൽ സൂരജും ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളും തമ്മിൽ സംഘർഷമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു


പതിനഞ്ചോളം ആളുകൾ ചേർന്നാണ് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയത്. മൂന്ന് പേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.


അതേസമയം യുവാവിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ‌ റോഡ് ഉപ​രോധിക്കുകയാണ്.

Post a Comment (0)
Previous Post Next Post