Kozhikode, അംബേദ്കർ അനുസ്മരണം സംഘടിപ്പിച്ചു.

 

അംബേദ്കർ അനുസ്മരണം സംഘടിപ്പിച്ചു.

Kozhikode:ഡോക്ടർ ബി ആർ അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് ബി ആർ അംബേദ്കർ ദേശീയത ഭരണഘടന എന്ന വിഷയത്തിൽപ്രഭാഷണം സംഘടിപ്പിച്ചു.

അഡ്വക്കേറ്റ് പി വി മോഹൻലാലാണ് പ്രഭാഷണം നടത്തിയത്. എല്ലാവർക്കും തുല്യത പ്രദാനം ചെയ്ത ഒരു ഭരണഘടനയാണ് ബി ആർ അംബേദ്കർ ഭാരതത്തിനായി സൃഷ്ടിച്ചത്. എന്നാൽ എല്ലാവർക്കും സാമൂഹ്യനീതിയും തുല്യതയും അവസരസമത്വവും ഉറപ്പുവരുത്തുന്നതിൽ ഭരണകൂടങ്ങളും രാഷ്ട്രീയപാർട്ടികളും പരാജയമാണെന്നും എല്ലാവർക്കും തുല്യതയും സാമൂഹികതയും ഉറപ്പുവരുത്തുന്നതിന് വീഴ്ച കാട്ടുന്ന വരെ തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പിന്നോക്ക ദളിത് ന്യൂനപക്ഷ വിഭാഗങ്ങൾ ഭരണ തലത്തിലും രാഷ്ട്രീയ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും വിദ്യാഭ്യാസ മേഖലകളിലും കടുത്ത അവഗണനയാണ് നേരിടുന്നതന്നും അവരെ സാമൂഹ്യന ഉന്നതിയിലേക്ക് എത്തിക്കുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെടുകയാണ് ഉണ്ടായതെന്നും അതിൽ നിന്ന് മോചനം കിട്ടാൻ ആരുടെയും ഔദാര്യം തേടേണ്ടതില്ലെന്നും മറിച്ച് അത് അവരുടെ ഭരണഘടനാപരമായ അവകാശമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

 ക്ലബ്ബ് പ്രസിഡന്റ് എടത്തൊടി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി വി മുഹമ്മദ് അലി കെ പി കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Post a Comment (0)
Previous Post Next Post