പൂനൂർ: പൂനൂർ ചീനി മുക്കിൽ കാൽനടയാത്രക്കാരനെ കാർ ഇടിച്ചു; വാഹനമോടിച്ചവൻ നിർത്താതെ പോയതായി പരാതി. അപകടത്തിൽ കട്ടിപ്പാറ വേണാടി സ്വദേശി സാബിത്തിന് കൈക്ക് പരിക്കേറ്റു, ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് നൽകിയ വിവരങ്ങൾ പ്രകാരം, KL 57-AC-0481 നമ്പറുള്ള സ്വിഫ്റ്റ് കാർ അപകടം വരുത്തിയതായാണ് പരാതി. സംഭവത്തെക്കുറിച്ച് താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ ഉടൻ.
..