Kozhikode: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ ജോലി വാഗ്ദാനംചെയ്ത‌് 17.56 ലക്ഷംരൂപ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്ന പ്രതിയെ നല്ലളം പോലീസ് പിടികൂടി. മലപ്പുറം വള്ളുവങ്ങാട് സ്വദേശി മഞ്ചപ്പള്ളി വീട്ടിൽ മിദ്ലാജ് (19) ആണ് ഡൽഹി എയർപോട്ടിൽവെച്ച് പിടിയിലായത്.2023 ഡിസംബറിൽ കുണ്ടായിത്തോട് സ്വദേശിനിയായ യുവതിയിൽനിന്നാണ് പണം തട്ടിയത്. സോഷ്യൽമീഡിയ വഴി പാർട്ട് ടൈം ജോലി വാഗ്‌ദാനംചെയ്യുകയും ഓൺലൈൻ വ്യാപാരത്തിന്റെയും ബിറ്റ്കോയിന്റെയും പേരിൽ പണം നിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. പ്രതി അറസ്റ്റിനെ ഭയന്ന് വിദേശത്തേക്ക് കടക്കുകയായിരുന്നു. ഡൽഹി എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ പോലീസ് ലുക്കൗട്ട് നോട്ടീസ് പ്രകാരം എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു.
നല്ലളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുമിത് കുമാറിന്റെ നിർദേശപ്രകാരം എസ്ഐ സുനിൽ, സിപിഒ ഷഫീൻ എന്നിവർചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു