Koyilandy: എഞ്ചിൻ തകരാറുമൂലം കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരമായെത്തി മറൈൻ എൻഫോഴ്സ്മെന്റ്. ഉൾക്കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെയും ബോട്ടും മറൈൻ എൻഫോഴ്‌സ്മെന്റ് സുരക്ഷിതമായി കരയ്ക്കെത്തിച്ചു.
ബുധനാഴ്ച്‌ച അർദ്ധരാത്രി
കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ IND KL 07 MM 6085 വിനായക എന്ന ബോട്ടും അതിലെ ആറ് മത്സ്യത്തൊഴിലാളികളുമാണ് കടലിൽ അകപ്പെട്ടത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി.സുനീറിന് കിട്ടിയെ നിർദ്ദേശപ്രകാരം കൊയിലാണ്ടിയിലെ ഫിഷറീസ് മറൈൻ എൻഫോസ്മെന്റ് ബോട്ടിൽ രക്ഷപ്രവർത്തനത്തിന് പുറപ്പെട്ടു. വൈകുന്നേരത്തോടെ തൊഴിലാളികളെ കൊയിലാണ്ടി ഹാർബറിൽ സുരക്ഷിതമായി എത്തിക്കുകയുമായിരുന്നു.
മറൈൻ എൻഫോസ്മെന്റ് സി.പി.ഒ കെ.കെ.ഷാജി, റെസ്ക്യൂ ഗർഡുമാരായ മിഥുൻ, ഹമിലേഷ്, അമർനാഥ്, സ്രാങ്ക്. ജിനോദ് കുമാർ എന്നിവരാണ് രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തത്.