Koyilandy, ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം


 Koyilandy:  ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഉള്ള്യേരി മാമ്പൊയിൽ ആയൻങ്കോട്ട് മീത്തൽ സിറാജ് (42) ആണ് മരിച്ചത്. ഭാര്യ. നസീറ, മക്കൾ: നാജിയ, മുഹമ്മദ്, അയാൻ, ഹൈസൻ. സഹോദരങ്ങൾ: നൗഷാദ്, സിദ്ധിഖ്, ഷമീർ


കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രോഗിയെ ഇറക്കി തിരിച്ചു വരുന്നതിനിടെയായിരുന്നു അപകടം.

വെള്ളിയാഴ്ച പുലർച്ചെ 4.30 ഓടെ കോമത്തും കരയിൽ വെച്ച് ഓട്ടോ തലകീഴായി മറിയുകയായിരുന്നു. വഴിയാത്രക്കാർ സിറാജിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment (0)
Previous Post Next Post