Koyilandy, ബൈക്ക് മോഷ്‌ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

 

CCTV footage of scooter theft in Koyilandy - Two men stealing KL56 U1815 near overbridge

Koyilandy: കൊയിലാണ്ടിയിൽ വീണ്ടും ബൈക്ക് മോഷണം. ഓവർ ബ്രിഡ്ജിന് ചുവട്ടിൽ നിർത്തിയിട്ട ബൈക്ക് രണ്ട് യുവാക്കൾ ചേർന്ന് മോഷ്‌ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. മൂടാടി സ്വദേശി രാജീവൻ്റെ KL56 U1815 എന്ന സ്കൂട്ടിയാണ് മോഷ്ടിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെയാണ് സംഭവം. കോഴിക്കോട് ജോലി ആവശ്യത്തിനായി പോയ രാജീവൻ സ്കൂട്ടി ഓവർബ്രിഡ്ജിന് സമീപം രാവിലെ 7.30 ന് നിർത്തിയിട്ടതായിരുന്നു. ചാവി സ്കൂട്ടിയിൽ വെച്ച് മറന്നു പോയതിനെ തുടർന്ന് ഉച്ചയ്ക്ക് വാഹനം നിർത്തിയിട്ട സമീപത്തെ വീടുകാരോട് അന്വേഷിച്ചപ്പോഴാണ് വാഹനം നഷ്ടമായത് അറിയുന്നത്. രണ്ടുപേർ വാഹനം മോഷ്ടിക്കുന്ന വീഡിയോ സി.സി.ടി.വി ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിലെ ഹെൽമെറ്റും യുവാക്കൾ മോഷ്ടിച്ചിട്ടുണ്ട്

Post a Comment (0)
Previous Post Next Post