Kottayam ∙ ചങ്ങനാശേരി മോസ്കോയിൽ വീട്ടിൽ യുവതി മരിച്ച നിലയിൽ. മോസ്കോ സ്വദേശി മല്ലിക (38) ആണ് മരിച്ചത്. മല്ലികയുടെ ഭർത്താവ് അനീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിൽ മുറിവേറ്റ പാടുകളും രക്തക്കറയുമുണ്ട്.
ഇന്ന് പുലർച്ചെ ആറുമണിയോടുകൂടി വീട്ടിലെ മുറിക്കുള്ളിലാണ് മല്ലികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അനീഷ് തന്നെയാണ് മല്ലിക മരിച്ചു കിടക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുന്ന ആളാണ് അനീഷ് എന്ന് പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് മല്ലിക പൊലീസിൽ പരാതി നൽകിയിരുന്നു
Kottayam: A woman named Mallika (38) was found dead at her home in Changanassery Moscow. Her husband, Aneesh, has been taken into police custody. Mallika’s body had injury marks and bloodstains. Aneesh, who often caused disturbances at home after drinking, had previously been reported to the police by Mallika. She was found dead inside her room around 6 AM today.