Kottayam:ഓൺലൈൻ എഡ്യൂക്കേഷന്റെ മറവിൽ വൻ സൈബർ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് സ്വദേശി രമിത്തിനെയാണ് കോട്ടയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവോക എഡ്യൂ ടെക് എന്ന കമ്പനിയുടെ മറവിലായിരുന്നു തട്ടിപ്പ്. കോളജ് വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പും ജോലിയും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
വാട്സപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് ഓൺ ലൈൻ ജോലിനൽകിയും തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. വൻ ലാഭം നൽകാമെന്ന് പറഞ്ഞ് നിക്ഷേപങ്ങൾ സ്വീകരിച്ചും തട്ടിപ്പ് നടത്തിയിരുന്നു.
പണം തിരികെ ചോദിച്ചവർക്കു നേരെ വധ ഭീഷണി മുഴക്കിയെന്നും പൊലീസ് പറയുന്നു.