Kottayam, KSRTC ബസ് റോഡരികിലെ മരത്തിലിടിച്ച്,ആറ് പേർക്ക് പരിക്ക്

 

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് റോഡരികിലെ മരത്തിലിടിച്ച്,ആറ് പേർക്ക് പരിക്ക്

Kottayam: ഏറ്റുമാനൂര്‍ - പാലാ റോഡില്‍ കുമ്മണ്ണൂരിന് സമീപം കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. 6 യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. കട്ടപ്പനയിലേയ്ക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്‌റ്റോപ് ബസാണ് അപകടത്തില്‍പെട്ടത്. അപകടത്തിൽ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നാണ് യാത്രക്കാർക്ക് പരിക്കേറ്റത്.


മറ്റൊരു സംഭവത്തിൽ ആലപ്പുഴ വളവനാട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസും ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസ് ഡ്രൈവർ പാലക്കാട് സ്വദേശി മുരുകൻ, ലോറി ഡ്രൈവർ ജബ്ബാർ ക്ലീനർ നൂർ ഹക്ക്, നാല് യാത്രക്കാർ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ ബസ് ഡ്രൈവറുടെ കാലൊടിഞ്ഞിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്

Post a Comment (0)
Previous Post Next Post