Kothamangalam, കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു.

 

Man dies of cardiac arrest after wild elephant encounter in Kuttampuzha, Kerala

Kothamangalam: കുട്ടമ്പുഴ പിണവൂർകുടിയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു. ചക്കനാനിക്കൽ സി.എം പ്രകാശാണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ വീടിന് സമീപം എത്തിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

ആന പ്രകാശിനും സുഹൃത്തുക്കൾക്കും നേരെ തിരിഞ്ഞു. ഭയന്ന് ഓടിയതിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.

പ്രകാശിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോതമംഗലം ബസേലിയോസ്ആശുപത്രിയിലേക്ക് മാറ്റി.

English Summary:

Kothamangalam: A man died of cardiac arrest after being frightened by a wild elephant near his home in Poonoorkudy, Kuttampuzha. The victim, C.M. Prakash of Chakkananikkal, collapsed while trying to chase the elephant away around 1 AM. He was taken to the hospital but was declared dead on arrival. The body has been moved to Baselius Hospital, Kothamangalam.

Post a Comment (0)
Previous Post Next Post