Koodathai, ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമരത്തിന് ഐക്യദാർഡ്യം സംഘടിപ്പിച്ചു

 

ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമരത്തിന് ഐക്യദാർഡ്യം സംഘടിപ്പിച്ചു

Koodathai: പൂവോട് ചക്കിട്ടക്കുന്ന് കരിഞ്ഞാംപൊയിൽ നിവാസികൾ നടത്തിയ ഐക്യദാർഡ്യ ജാഥ പൂവോട് ഫാത്തിമ മസ്ജിദ് പരിസരത്തുനിന്ന് സമരപ്പന്തലിലേക്ക് ഐക്യദാർഡ്യ പ്രതിഷേധ റാലി സംഘടിപ്പിച്ചു 


 മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും കുട്ടികൾ ഉൾപ്പെടെ പ്രദേശവാസികളും ജാഥയിൽ പങ്കെടുത്തു , പുവ്വോട് ഫാത്തിമ മസ്ജിദ് ജനറൽ സെക്രട്ടറി കാദർ, ഉണ്ണി മോയി ,അസീസ് പൂവോട് കൂടത്തായി ബസാർ മഹല്ല് സെക്രട്ടറി പിടി വി ആലി, ഉൾപ്പെടെ മറ്റു പ്രദേശത്തെ പൗരപ്രമുഖരും ജാഥക്ക് നേതൃത്വം നൽകി യുവാക്കളും സ്ത്രീകളും അടക്കം നൂറിൽപരം ആളുകൾ പങ്കെടുത്തു


 സമരസമിതി ചെയർമാൻ ബാബു കുടിക്കൽ അധ്യക്ഷത വഹിച്ചു. പരിപാടി കോടഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡണ്ട് തമ്പി പറക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. കൂട്ത്തായി ഇസ്ലാമിക് ദഅവ സെന്റർ ജന: സെക്രട്ടറി നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി.


 ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് നിയുക്ത പ്രസിഡന്റ് ശ്രീ കരുണാകരൻ മാസ്റ്റർ വാർഡ് മെമ്പർമാർ ആയ ഷീജ ബാബു ഷംസീദാ ഷാഫി അനിൽ മാസ്റ്റർ,സത്യൻ പൂവോട് ഗഫൂർ ,അസീസ് പുവ്വോട് വിനോജ, സാജിർ ,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു 


പരിപാടിക്ക് സമരസമിതി കൺവീനർ പുഷ്പൻ നന്ദൻ സ്വാഗതം പറഞ്ഞു അജ്മൽ നന്ദിയും പറഞ്ഞു

Post a Comment (0)
Previous Post Next Post