Koodathai: കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാൻ്റിനെതിരെ ഇരുതുള്ളിപ്പുഴ ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമര സമിതിയുടെ സമരത്തിൻ്റെ 64ാം മത് ദിവസത്തിൽ ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി പഞ്ചായത്തിൽ കൂടി പ്രവർത്തിക്കുന്ന വനിതാ സംഘടനയായ ( കിതാബ് ) ൻ്റെ നേതൃത്വത്തിൽ 700 റോളം വനിതകൾ സമരസമിതിക്ക് ഐക്യദാർഡ്യവും ലഹരി , സ്ത്രീ പീഡനനവും എന്നീസാമൂഹ്യ വിഷയങ്ങൾ ഉൾപെടുത്തികൊണ്ടുമാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
കൂടത്തായിൽ നിന്നും കുടുക്കിൽ ഉമ്മാരത്ത് നിന്നും ഒരേ സമയം അമ്പലമുക്ക് സമരവേദിയിലേക്ക് റാലി നടന്നു.ചടങ്ങിൽ സമരസമിതി അംഗങ്ങൾ അഭിവാദ്യങ്ങൾ അർപ്പിച്ചു. സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ അധ്യക്ഷത വഹിച്ചു. ഐക്യദാർഡ്യ റാലി താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാ ബീവി ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ എം. ഷീജാ ബാബു , അനിൽ മാസ്റ്റർ, ഷംസിദഷാഫി, ഷീല ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സീന ത്ത് തട്ടാഞ്ചേരി, കോടഞ്ചേരി പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടം, കിതാബ് സംഘടനയുടെ കോർഡിനേറ്റർ നിഷ ആൻ്റണി, വി.കെ. ഇമ്പിച്ചി മോയി, ബാലൻ, അജ്മൽ , ഷരീഫ് പി.കെ. ഷഫീഖ് ചുടലമുക്ക്, റാമിസ് എ.കെ. അസ്കർ , അസീസ് പി.കെ. ,എന്നിവർ സംസാരിച്ചു. സമരസമിതി കൺവീനർ പുഷ്പൻ നന്ദൻസ് സ്വാഗതവും ട്രഷറർ മുജീബ് കെ.കെ. നന്ദിയും പറഞ്ഞു
തുടർന്ന് നടന്ന ലഹരിക്കെതിരെ ലഹരി യുടെ ലഹള എന്ന വിഷയത്തിൽ പ്രഭാഷകനും എഴുത്തുകാരനുമായ അഡ്വക്കേറ്റ് ടി.പി എ നസീർ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.