Kodenchery
മെയ് 7 മുതൽ 10 വരെ മഹാരാഷ്ട്രയിലെ കിർലോസ്കർവാഡി പലൂസ് സ്റ്റേഡിയത്തിൽ നടക്കുന്ന സോഫ്റ്റ് ബേസ്ബോൾ ഫെഡറേഷൻ കപ്പ് നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൻ്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു.
കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി ഗ്രൗണ്ടിൽ ആരംഭിച്ച ക്യാമ്പ് കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണസമതി അംഗവും കോഴിക്കോട് ജില്ല അത് ലറ്റിക്ക് അസോസിഷൻ സെക്രട്ടറിയുമായ കെ എം ജോസഫ് ഉദ്ഘാടനം ചെയ്തു.
സോഫ്റ്റ് ബേസ്ബോൾ സംസ്ഥാന സെക്രട്ടറി പി.എം എഡ്വേർഡ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, സോഫ്റ്റ് ബേസ്ബോൾ സംസ്ഥാന അസോസിയേഷൻ ട്രഷറർ ഷിജോ സ്കറിയ, ദേശീയ കായിക താരം സിബി മാനുവൽ, നോബിൾ കുര്യാക്കോസ്, സോഫ്റ്റ് ബേസ്ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി വിപിൻ സോജൻ, കേരള ടീം മാനേജർ സിന്ദു ഷിജോ എന്നിവർ പ്രസംഗിച്ചു.
20 വീതം പുരുഷ, വനിതാ താരങ്ങളാണ് നിലവിലെ നാഷണൽ ചാമ്പ്യൻമാർ കൂടിയായ കേരള ടീമിൻ്റെ 7 ദിവസത്തെ ഒന്നാംഘട്ട പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്.
മെയ് 1ന് ആരംഭിക്കുന്ന 5 ദിവസത്തെ രണ്ടാംഘട്ട പരിശിലനത്തിനു ശേഷം കേരളത്തിൻ്റെ ജേഴ്സി അണിയുന്ന ടീം അംഗങ്ങൾ 6-ാം തിയതി മഹാ