Kochi ∙ കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ച റാപ്പർ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. നേരത്തെ ഫ്ലാറ്റിൽ നിന്ന് 5 ഗ്രം കഞ്ചാവ് പിടിച്ച കേസിൽ വേടനെയും മ്യൂസിക് ബാൻഡിലെ അംഗങ്ങളായ എട്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായിരുന്നതിനാലാണ് ഇവർക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചത്. സ്റ്റേഷനിൽനിന്നു ജാമ്യം നേടിയതിനു പിന്നാലെ തന്നെ വേടനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു
മാലയിൽനിന്നു കണ്ടെത്തിയ പുലിയുടെ പല്ലാണ് നാടകീയ സംഭവങ്ങൾക്കു വഴിയൊരുക്കിയത്. പുലിപ്പല്ല് തമിഴ്നാട്ടിൽ നിന്നുള്ള ആരാധകൻ സമ്മാനിച്ചത് ആണെന്നാണ് വേടന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവെടുപ്പിനായി വേടനെ കോടനാട് റേഞ്ച് ഓഫിസ് പരിധിയിലെ മേയ്ക്കപ്പാല സ്റ്റേഷനിലേക്കു കൊണ്ടുപോകും. നാളെ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കുകയും ചെയ്യും.
English Summary:
Malayalam rapper Vedan (real name Hirandas Murali) was arrested in Kochi after approximately 6 grams of cannabis were seized from his flat in Thrippunithura. He and eight others present were released on station bail due to the small quantity involved. During the raid, authorities also discovered a tiger claw pendant, prompting a separate investigation by the Forest Department. Vedan claimed the pendant was a gift from a fan in Tamil Nadu. Following his arrest, the Kerala government canceled his scheduled performance at the LDF's fourth anniversary celebration in Idukki