കുമ്പള (കാസര്‍കോട്): നിരവധി മദ്യ-മയക്കുമരുന്ന് കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ എക്‌സൈസ് സംഘം കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കെ പിടികൂടി. പൈവെളിഗെ ഗ്രാമപഞ്ചായത്ത് പെര്‍മുദ കൂടാല്‍ മെര്‍ക്കള സ്വദേശിയായ എടക്കാന വിഷുകുമാര്‍ (34) ആണ് പിടിയിലായത്.
2019, 2021, 2023 ല്‍ നിരവധി അബ്കാരി, എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം കര്‍ണാടകത്തിലേക്ക് ഒളിച്ചോടുകയായിരുന്നു. ഇയാളുടെ വിവാഹ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിനാലാണ് എക്‌സൈസ് ഇയാളെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ നിരീക്ഷണത്തിന് ശേഷമാണ് ഇയാളെ ബേള ധര്‍ബത്തടുക്കയില്‍ യുവതിയുടെ വീട്ടിൽ നിന്ന് പിടികൂടിയത്.
പരിശോധന സംഘത്തില്‍ കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. അനീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ. പീതാംബരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.എം. അഖിലേഷ് എന്നിവരുള്‍പ്പെടെ പങ്കെടുത്തു.
Short English Summary:
Kumbla (Kasaragod): A man wanted in multiple liquor and drug cases was arrested by the Excise Department while hiding under a bed in his wife’s house. Edakkana Vishukumar (34), who had gone into hiding after being released on bail, was tracked down after his wedding photos circulated on social media. Excise officials successfully captured him after a detailed surveillance ope
ration.