Kannur, ഭാര്യയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ

 

ഭാര്യയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ

Kannur: ഭാര്യയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ. മാവിലായി സ്വദേശി സുനിൽ കുമാറാണ് അറസ്റ്റിലായത്. ഭാര്യ പ്രിയയെ ആണ് സുനിൽ കുമാർ ആക്രമിച്ചത്. ഇന്നലെ വൈകീട്ടാണ് ആക്രമണം ഉണ്ടായത്. ഓട്ടോറിക്ഷയിലെത്തിയ സുനിൽ കുമാര്‍ പ്രിയയെ ഇടിച്ചുവീഴ്ത്തിയശേഷം പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു.

ഗ്യാസ് ലൈറ്റര്‍ കത്താത്തതിനാൽ പ്രിയ രക്ഷപ്പെടുകയായിരുന്നു. ലൈറ്റര്‍ തട്ടിമാറ്റിയശേഷം പ്രിയ ഓടി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. കണ്ണൂര്‍ എളയാവൂരിലാണ് സംഭവം. കുടുബം പ്രശ്നങ്ങളെ തുടര്‍ന്ന് സുനിലും ഭാര്യ പ്രിയയും ഏറെക്കാലമായി അകന്നാണ് കഴിയുന്നത്. പ്രിയയുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് സംഭവം. ജോലി കഴിഞ്ഞ വീട്ടിലേക്ക് വരുകയായിരുന്നു പ്രിയ.

Post a Comment (0)
Previous Post Next Post