Kalpetta, ക്വാറികുളത്തിൽ വീണ് മധ്യവയസ്കൻ മരിച്ചു

 

ക്വാറികുളത്തിൽ വീണ് മധ്യവയസ്കൻ മരിച്ചു

Kalpetta: അമ്പലവയൽ ടൗൺ ക്വാറികുളത്തിൽ വീണ് മധ്യവയസ്കൻ മരിച്ചു. കൊട്ടിയൂർ സ്വദേശിയായ ഷാജിയാണ് മരണപ്പെട്ടത്. വൈകുനേരം 5 മണിയോടെയാണ് സംഭവം. കുളിക്കുന്നതിനിടയിൽ നിലതെറ്റി താഴ്ന്ന് പോകുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അമ്പലവയൽ പൊലീസും ബത്തേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് ചേർന്ന് മൃതദേഹം കണ്ടെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.



Post a Comment (0)
Previous Post Next Post