താമരശ്ശേരി:IHRDകോളേജിൽ ആദ്യത്തെ പൂർവ വിദ്യാർത്ഥി സംഗമം ഹൃദ്യമായി സംഘടിപ്പിച്ചു. കോളേജ് സ്ഥാപിതമായതിനു ശേഷമുള്ള ആദ്യ അലുമിനി മീറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. രാധിക കെ.എം ഉദ്ഘാടനം ചെയ്തു.
പൂർവ്വ വിദ്യാർത്ഥികൾ കോളജിന്റെ പുരോഗതിക്കായി സഹകരിക്കണമെന്നും, സമൂഹത്തിൽ വ്യാപകമായി കയറിവരുന്ന സിന്തറ്റിക് ലഹരികൾക്കെതിരെ ശ്രദ്ധ പുലർത്തണമെന്നും പ്രസംഗത്തിൽ പ്രിൻസിപ്പൾ നിർദ്ദേശിച്ചു.
സ്വാഗത സംഘം ചെയർമാൻ അനുജിത് കുട്ടമ്പൂരിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കൺവീനർ അൻഷാദ് മലയിൽ, അധ്യാപകരായ റിഫായി ഇ.കെ, വിനോദ് കുമാർ, നദ് ഫാത്തിമ, അഫീഫ എ.കെ, ബിനു കെ, കോളേജ് ചെയർമാൻ ധാനിഷ് തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത പൂർവ വിദ്യാർത്ഥികൾ പുതുവത്സരത്തിൽ വീണ്ടും കാണാനാകുമെന്ന് പ്രതീക്ഷ രേഖപ്പെടുത്തി.