Idukki, കാർ താഴ്ചയിലേക്ക് മറിഞ്ഞു; പരുക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് മുങ്ങിയ ഭർത്താവ് കസ്റ്റഡിയിൽ

 ഉപ്പുതറ (idukki)∙ ആലടിയിൽ അപകടത്തിൽപ്പെട്ട കാറിൽനിന്നു ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷാണ് രക്ഷപ്പെട്ടത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരുക്കേറ്റ ഭാര്യ നവീനയെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. മദ്യലഹരിയിലായിരുന്ന സുരേഷ് അപകടം ഉണ്ടാകുന്നതിനു മുൻപ് വാഹനത്തിൽനിന്നു ചാടുകയായിരുന്നു. 

ശനിയാഴ്ച രാത്രി ഇടുക്കി ഉപ്പുതറയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെയാണു കാറില്‍ സ്ത്രീ കുടുങ്ങിക്കിടക്കുന്ന കാര്യം മറ്റുള്ളവര്‍ അറിയുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉപ്പുതുറ പൊലീസെത്തിയാണ് നവീനയെ ആശുപത്രിയിൽ എത്തിച്ചത്.

ഭാര്യയെ അപായപ്പെടുത്തുന്നതിനായി സുരേഷ് മനഃപൂർവം അപകടമുണ്ടാക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ഭാര്യ സ്റ്റിയറിങ്ങില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിനു കാരണമെന്നാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞത്. അന്വേഷണം നടക്കുകയാണെന്ന് ഉപ്പുതറ പൊലീസ് പറഞ്ഞു

In Upputhara, Idukki, a man named Suresh allegedly abandoned his wife after a car accident at Aladi. Suresh, reportedly under the influence of alcohol, jumped out of the vehicle just before the crash. His wife, Naveena, suffered serious injuries and was later shifted to Kottayam Medical College. Police suspect that Suresh deliberately caused the accident, although he claims it happened when Naveena pulled the steering wheel. An investigation is underway.

Car accident in Upputhara, Idukki: Man escapes after crash, wife critically injured. Police investigation ongoing

Post a Comment (0)
Previous Post Next Post