Coimbatore, ആളിയാർ ഡാമിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു.

 

Coimbatore

Coimbatore

തമിഴ്നാട് പൊള്ളാച്ചിയിലെ ആളിയാർ ഡാമിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെന്നൈയിലെ സ്വകാര്യ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. വിനോദയാത്രക്കെത്തിയതായിരുന്നു ഇവർ.


ചെന്നൈ പൂനമല്ലി കോളജിലെ വിദ്യാർഥികളായ തരുൺ, രേവന്ത്, ആൻഡോ ജെനിഫ് എന്നിവരാണ് മരിച്ചത്. മൂവരും ചെന്നൈ സ്വദേശികളാണ്. ഒരാൾ മുങ്ങിപ്പോയപ്പോൾ മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

Post a Comment (0)
Previous Post Next Post