താമരശ്ശേരി: വഖഫ് ഭേതഗതി ബില്ല് രാജ്യത്തിന്റെ മതേതരത്വം തകർക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന ഭരണഘടന വിരുദ്ധമായ നടപടി ആണെന്ന് ഉമ്മർ മാസ്റ്റർ അഭിപ്രായപ്പെട്ടു. താമരശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിന് യു.ഡി.എഫ് ചെയർമാൻ പി.ടി. മുഹമ്മദ് ബാപ്പു അധ്യക്ഷനായപ്പോള്‍ എ.അരവിന്ദൻ, പി.സി. ഹബീബ് തമ്പി, സൈനുൽ ആബിദീൻ തങ്ങൾ, പി.ഗിരീഷ് കുമാർ, പി.എസ്. മുഹമ്മദലി, നവാസ് ഈർപ്പോണ, എൻ.പി. മുഹമ്മദലി മാസ്റ്റർ, പി.പി. അബ്ദുൽ ഗഫൂർ, എ.പി. ഉസ്സയിൻ, ജോൺസൺ ചക്കാട്ടിൽ, സി. മുഹ്സിൻ, ജോയ് നെല്ലിക്കുന്നേൽ എന്നിവരും സംസാരിച്ചു.
എപ്രിൽ 4ന് താമരശ്ശേരിയിൽ നടത്തുന്ന രാപ്പകൽ സമരം ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും
.