കിടിലൻ ഓഫറുകളും വിലക്കുറവും; സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയറിന് നാളെ തുടക്കം

 സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ സംസ്ഥാന തല ഉദ്ഘാടനം ഏപ്രിൽ 10 വൈകിട്ട് 5.30 ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ആന്‍റണി രാജു എംഎൽഎ അധ്യക്ഷനാവും. ഡെപ്യൂട്ടി മെയൽ, കൗൺസലിൽ ,സപ്ലൈകോ ചെർമാൻ, മനേജിങ് ഡയറക്‌ടർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.


ഏപ്രിൽ 10 മുതൽ 19 വരെയാണ് വിഷു-ഈസ്റ്റർ ഫെയർ നടക്കുക. എല്ലാ താലൂക്കിലേയും പ്രധാന വിൽപ്പന ശാല സപ്ലൈകോയിലാവും ഫെയർ സംഘടിപ്പിക്കുക. ഏപ്രിൽ 14 വിഷു, ഏപ്രിൽ 18 ദുഃഖ വെള്ളി ദിവസങ്ങളിലൊഴിച്ച് ബാക്കി എല്ലാ ദിവസവും ഫെയർ പ്രവർത്തിക്കുന്നതാവും.

സബ്സിഡിക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങൾക്കും സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾക്കും വിലക്കുറവും ഓഫറുകളും ഉണ്ടായിരിക്കുന്നതാവും.

Post a Comment (0)
Previous Post Next Post