കോഴിക്കോട്:സ്കൂൾ വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ നരിക്കുനി സ്വദേശി കുന്ദമംഗലം പൊലീസിന്റെ പിടിയിലായി. പുളിക്കൽപ്പാറ കുന്നാറത്ത് വീട്ടിൽ ജംഷീർ (40) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
2025 ഫെബ്രുവരിയിൽ വെള്ളന്നൂരിൽ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥിയെ സ്കൂട്ടറിൽ കയറ്റി, ലൈംഗിക ഉദ്ദേശത്തോടുകൂടി കടന്നുപിടിച്ചതായി പരാതി ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ, കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരണിന്റെ നിർദേശപ്രകാരം എസ്.ഐ. നിധിൻ പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. കേസ് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.