താമരശ്ശേരി:താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വൈകുന്നേരം 4 മണി മുതൽ 9 മണി വരെ ഹെവി വാഹനങ്ങൾക്ക് വ്യത്യസ്ത വഴിയിലൂടെ യാത്ര ചെയ്യേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.
മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ താമരശ്ശേരി ചുങ്കത്ത് നിന്നും മുക്കം – അരീക്കോട് – മഞ്ചേരി – പെരിന്തൽമണ്ണ വഴിയേ പോകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
കോഴിക്കോട് ദേശീയപാത ബൈപ്പാസിൽ അറപ്പുഴ ഭാഗത്ത് അന്തിമ ജോലികൾ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു. റോഡിന്റെ പ്രവൃത്തി പൂർത്തിയാകുന്നത് വരെ നിയന്ത്രണം തുടരുമെന്ന് പോലീസ് വ്യക്തമാക്കി. യാത്രക്കാർ വ്യത്യസ്ത വഴികൾ തിരഞ്ഞെടുക്കുന്നതിനും മുൻകരുതലുകൾ സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകി.