കട്ടിപ്പാറ: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കട്ടിപ്പാറ പെരുന്തോടി സ്വദേശി ടി.പി. ഷാജീവ് (51) അറസ്റ്റിലായി. താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥിനി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പോലീസിനെ വിവരമറിയിക്കുകയും കേസെടുക്കുകയും ചെയ്തു. മാർച്ച് 26നാണ് കേസ് രജിസ്റ്റർ ചെയ്തത്, കഴിഞ്ഞ ദിവസമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
.