ബന്ദിപ്പോറ ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ തൊയ്ബ കമാൻഡറെ സൈന്യം വധിച്ചു. അൽത്താഫ് ലല്ലി എന്ന ഭീകരനെയാണ് വധിച്ചത്. ബന്ദിപ്പോറയിൽ സുരക്ഷാ സേനക്ക് നേരെ ഇന്ന് വെടിവെപ്പ് ഉണ്ടായിരുന്നു. സുരക്ഷ സേനയുടെ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സേന അംഗങ്ങൾക്ക് പരിക്കേറ്റു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു സുരക്ഷ തിരച്ചിൽ നടത്തിയത്.
പഹല്‍ഗാം ആക്രമണത്തിലെ കണ്ണികളെന്നു കരുതുന്ന ലഷ്‌കര്‍ ഭീകരന്മാരായ ആസിഫ് ഷെയ്ക്കിന്റെയും ആദില്‍ ഹുസൈന്‍ ദോക്കറിന്റെയും കശ്മീരിലെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകര്‍ത്തു എന്ന് റിപ്പോര്‍ട്ട്. രണ്ട് ലഷ്‌കര്‍ ഭീകരരുടെയും വീടുകളില്‍ സുരക്ഷാ സേന തെരച്ചില്‍ നടത്തിയിരുന്നു. ഇവിടങ്ങളില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പിന്നീട് നിര്‍ജീവമാക്കി.
അതേസമയം വ്യാഴാഴ്ച കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന് പ്രതിപക്ഷം എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ഇതിനിടയില്‍ ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും പാകിസ്ഥാന്‍ താത്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്
News Short Summary (English):
Bandipora Encounter:
Security forces killed a top Lashkar-e-Taiba commander, Altaf Lali, in an encounter in Bandipora, Jammu & Kashmir. The exchange of fire occurred during a search operation, in which two security personnel were injured. Operations are ongoing in the area based on intelligence inputs about terrorist presence.
Action After Pahalgam Attack:
The homes of two Lashkar terrorists—Asif Sheikh and Adil Hussain Dokkar—believed to be linked to the recent Pahalgam attack, were demolished by local authorities. Explosives recovered from the sites were safely defused.
Political & Diplomatic Response:
During an all-party meeting held on Thursday, opposition parties extended full support to the central government. Meanwhile, Pakistan has temporarily suspended all trade relations with
India.