കോഴി മാലിന്യ വിവാദം: അനധികൃത കെട്ടിടം താമരശ്ശേരി പഞ്ചായത്ത് പൊളിച്ചു നീക്കി

 

Illegal Chicken Waste Dump Found Near Freshcut Factory in Thamarassery, Building Demolished

താമരശ്ശേരി:കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്‌കരണ ഫാക്ടറി ഫ്രഷ്‌ക്കട്ടിനെതിരായ നിയമലംഘനങ്ങൾ വീണ്ടും തുറന്നു കാട്ടിയ സംഭവമാണ് ഇപ്പോൾ വലിയ വിവാദമായിരിക്കുന്നത്. ഫ്രഷ്‌ക്കട്ടിന് എത്തിക്കേണ്ട മാലിന്യങ്ങൾ സമീപ കെട്ടിടങ്ങളിൽ അനധികൃതമായി സൂക്ഷിച്ചിരിക്കുന്നതായി നാട്ടുകാരാണ് കണ്ടെത്തിയത്.

ഫാക്ടറിയിൽ നിന്നുള്ള ദ്രവ മാലിന്യങ്ങൾ (സ്ലറി) വലിയ ടാങ്കുകളിൽ ടാങ്കർ ലോറികളിൽ എത്തിച്ച്, രഹസ്യ പൈപ്പ് ലൈനുകൾ വഴി സമീപത്തെ തോട്ടിലേക്ക് ഒഴുക്കുകയായിരുന്നു. ദുർഗന്ധം അനുഭവപ്പെട്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ചോരയും മാലിന്യവും നിറച്ച ചാക്കുകൾ കണ്ടെത്തിയത്.

തുടർന്ന്, താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളിലെ പ്രസിഡൻ്റുമാരും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി, നിർദേശങ്ങൾ നൽകി. കർശനമായ നിയമലംഘനം കണക്കിലെടുത്ത്, താമരശ്ശേരി പഞ്ചായത്തിലെ അധികൃതർ അനധികൃത കെട്ടിടം പൊളിച്ചു നീക്കാൻ നടപടി ആരംഭിച്ചു.

ഇടത് പുഴയുടെ മറുകരയിലുള്ള കെട്ടിടത്തിൽ നാട്ടുകാരായ അബ്ദുറഹ്മാൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് ഇത്. 2019ൽ ആരംഭിച്ച ഫ്രഷ്‌ക്കട്ടിനെതിരെ സമിതി ഉൾപ്പെടെ നിരവധി തവണ പരാതി നൽകിയിരുന്നുവെങ്കിലും, കാര്യമായ നടപടി ഇതുവരെ ഉണ്ടായിരുന്നില്ല.

പുഴ മലിനമാകുകയും, 6 കിലോമീറ്റർ വരെ ദുർഗന്ധം വ്യാപിക്കുകയും ചെയ്‌തതിനെ തുടർന്നാണ് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും സമരത്തിലേർപ്പെട്ടത്.

ഫാക്ടറിയുടെ നിലവിലെ പരിധിയിൽ ആശങ്കയും നിയമപരമായ ചോദ്യങ്ങളും ഉയരുന്ന സാഹചര്യത്തിൽ, കട്ടിപ്പാറ പഞ്ചായത്ത് ഈ സാമ്പത്തിക വർഷം മുതൽ ലൈസൻസ് പുതുക്കില്ലെന്ന നിർണ്ണയം സ്വീകരിച്ചു. നിലവിൽ ഏപ്രിൽ 30 വരെ മാത്രമേ പ്രവർത്തനാനുമതി ഉണ്ടാകൂ.

Post a Comment (0)
Previous Post Next Post