സുൽത്താൻ ബത്തേരി:മുത്തങ്ങയിൽ നടന്ന വാഹന പരിശോധനയ്ക്കിടെ എം.ഡി.എം.എയുമായി യാത്ര ചെയ്ത രണ്ട് യുവാക്കളെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. കുപ്പാടിയിലുള്ള കാരക്കണ്ടി വീട്ടിൽ കെ. ശ്രീരാഗ് (22), ചീരാൽ താഴത്തൂർ അർമാടയിൽ വീട്ടിൽ മുഹമ്മദ് സഫ്വാൻ എന്നിവരാണ് പിടിയിലായത്.
ഇവർ യാത്ര ചെയ്ത കെ.എൽ. 05 ഡി 756 നമ്പർ ഉള്ള കാറിൽ നിന്നാണ് 0.89 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തത്. വാഹനവും മയക്കുമരുന്നും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് നടക്കുന്ന മയക്കുമരുന്ന് വിരുദ്ധ പരിശോധനയുടെ ഭാഗമായാണ് ഈ പിടികൂടൽ. വയനാട് അതിർത്തികളിലുടനീളം ശക്തമായ പരിശോധനയാണ് പൊലീസ്-എക്‌സൈസ് സംഘങ്ങൾ തുടരുന്നത്. കേരളത്തിലേക്ക് പ്രവേശിക്കുന്ന ബസുകൾ, ചരക്കുവാഹനങ്ങൾ എന്നിവ കൃത്യമായി പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.