പേരാമ്പ്ര:കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിലെ കരുവണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം. അത്തോളി സ്വദേശികളായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.
വിവാഹനിശ്ചയത്തിനായി വയനാട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെ ആണ് അപകടം സംഭവിച്ചത്. കാറിൽ മൂന്ന് കുട്ടികളടക്കം അഞ്ച് പേർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. വാഹനത്തിൽ എയർബാഗ് സജ്ജമാക്കിയിരുന്നതാണ് വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചത്.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്ന് പറയുന്നു.
കുറ്റ്യാടി സംസ്ഥാനപാതയിൽ അപകടങ്ങൾ വർധിക്കുന്നു
കുറ്റ്യാടി സംസ്ഥാനപാതയിൽ അപകടങ്ങൾ പതിവാകുന്നതായി നാട്ടുകാർ പ്രതികരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു അപകടത്തിൽ ഒരു വിദ്യാർത്ഥി മരണപ്പെട്ടതും കൂടുതൽ സുരക്ഷാ നടപടികൾ ആവശ്യമാണ് എന്ന് ആവശ്യമുയർത്തുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി.