താമരശ്ശേരി:രാരോത്ത് മാട്ടുവായ് ശ്രീരാമസ്വാമി ഗോശാലകൃഷ്ണ ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കലവറനിറയ്ക്കൽ ഘോഷയാത്ര ഭക്തിപൂർണ്ണമായിരുന്നു. പരപ്പൻ പൊയിൽ വാടിക്കലിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ച് ക്ഷേത്രമന്ദിരത്തിൽ സമാപിച്ചത്.
ഭക്തസംഘടനകളും നാട്ടുകാരും കൂട്ടത്തോടെ പങ്കെടുക്കുന്ന ഈ ഘോഷയാത്ര ക്ഷേത്ര മഹോത്സവത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. സംഗീതം, വാദ്യഘോഷം, അലങ്കരിച്ച കുതിരകളും വർണ്ണാഭമായ പടയണി ശില്പങ്ങളും ഘോഷയാത്രയെ കൂടുതൽ ആകർഷകമാക്കി.
ക്ഷേത്രം പ്രസിഡൻ്റ് അജിത് കുമാർ, കെ. ഹരിദാസൻ, ഗംഗാധരൻ സൗപർണിക, കെ.എം. നളിനാക്ഷി, വത്സൻ മേടോത്ത്, എൻ.പി. ദാമോധരൻ, രമാ ഭായ് മുല്ലേരി, ശ്രീനു കെ.പി, വിജയൻ മേടോത്ത്, ശ്രീധരൻ കുറുന്തോട്ടിക്കണ്ടി എന്നിവർ നേതൃത്വം നൽകി.