കന്നുട്ടിപ്പാറ ഐയുഎം എൽ.പി സ്കൂൾ ന്യൂട്രീഷ്യൻ ഗാർഡൻ പുരസ്‌കാരം സ്വന്തമാക്കി

 കൊടുവള്ളി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ ന്യൂട്രീഷ്യൻ ഗാർഡൻ പദ്ധതിയിൽ താമരശ്ശേരി സബ് ജില്ലയിൽ നിന്നും പുരസ്കാരം നേടിയത് കന്നുട്ടിപ്പാറ ഐയുഎം എൽ.പി സ്കൂളിനാണ്.


പുരസ്‌കാരം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് മാസ്റ്റർ പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലത്തിന് കൈമാറി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ളതോട്, PTA പ്രസിഡന്റ് ഷംനാസ് പൊയിൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയ മോഹൻ, മദർ PTA പ്രസിഡന്റ് സജ്ന നിസാർ, ജോ. കൺവീനർ മുഹ്സിന ഷംസീർ എന്നിവരും പങ്കെടുത്തു.

2024-25 അധ്യയന വർഷത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയ സ്കൂൾക്ക് ലഭിച്ച അവസാന അംഗീകാരമാണിതെന്ന് സ്കൂൾ ചീഫ് പ്രമോട്ടർ എ.കെ. അബൂബക്കർ കുട്ടി അറിയിച്ചു. ചടങ്ങിൽ താമരശ്ശേരി AEO പി. വിനോദ്, കൊടുവള്ളി BPC വി.എം. മെഹറലി, ഗ്രേസ് എജ്യുക്കേഷണൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി അബ്ദുള്ള മലയിൽ എന്നിവരും സന്നിഹിതരായിരുന്നു.

സ്കൂൾ തല കൺവീനർ മുബീർ തോലത്ത്, ഹരിതസഭ കോർഡിനേറ്റർമാരായ കെ.സി. ശിഹാബ്, അനുശ്രീ പി.പി, സ്റ്റുഡൻ്റ് അംബാസഡർമാരായ ഫസാൻ സലിം, ഫിസ ഫാത്തിമ, ഹരിതസഭ അംഗങ്ങൾ എന്നിവർ ഈ വിജയത്തിന് പ്രധാന പങ്കുവഹിച്ചു. വിദ്യാലയത്തിന് നൽകിയ മികച്ച നേട്ടം മുഴുവൻ സംഘത്തിനും അഭിമാനകരമാണെന്ന് ചടങ്ങിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.

Post a Comment (0)
Previous Post Next Post