കോഴിക്കോട് മൊകേരിക്കടുത്ത് ചട്ടമുക്കിൽ സ്വകാര്യ ബസ് ഡ്രൈവർ ഗതാഗത തടസം നീക്കാൻ ആവശ്യപ്പെട്ടതിന് മർദ്ദനം. വടകര തൊട്ടിൽപാലം റൂട്ടിലോടുന്ന 'മെഹബൂബ്' ബസിന്റെ ഡ്രൈവർ, വട്ടോളി സ്വദേശി ഷെല്ലി (35), ആണ് ആക്രമണത്തിനിരയായത്. ഇയാളെ ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് എന്നയാൾക്കെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തു.