പുതുപ്പാടി: "നമ്മൾ ജീവിക്കുക ഒരു ആശയത്തിന് വേണ്ടി" എന്ന പ്രമേയത്തിൽ എസ്.വൈ.എസ് സ്ഥാപക ദിനം ഒടുങ്ങാക്കാട് യൂണിറ്റിൽ ഏപ്രിൽ 24ന് വിപുലമായി ആചരിച്ചു. യൂണിറ്റ് പ്രസിഡണ്ട് പി.സി മൊയ്തീന്റെ അധ്യക്ഷതയിൽ കെ.പി അശ്റഫ് സഖാഫിയുടെ പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. അയ്യിൽ മുഹമ്മദ് മുസ്‌ലിയാർ പതാക ഉയർത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗം റഷീദ് കെ.ടി കല്ലുംതൊടി സന്ദേശ പ്രഭാഷണം നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി നൽകിയ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി ഒടുങ്ങാക്കാട് മഖാം സിയാറത്തും കൂട്ട ഖബർ സിയാറത്തും നടന്നു. അബ്ദുറസാഖ് കാമിൽ സഖാഫി, ടി.പി അബ്ദുറഹിമാൻ, എം.പി മുഹമ്മദ് സഖാഫി, ശരീഫ് വൈത്തിരി, നൗഷാദ് ടി.പി, നൗഫൽ സഖാഫി ചേലോട്, സിബ്ഹത്തുള്ള വട്ടിമ്മൽ, അയ്യിൽ അബ്ദുൽ മജീദ്, അബ്ദുൽ മജീദ് ഹിശാമി, റഹീം ആച്ചി, സിദ്ദീഖ് എം.കെ, സലാം ആച്ചി, ജാബിർ കെ.എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യൂണിറ്റ് ജനറൽ സെക്രട്ടറി മുബശിർ സ്വാഗതവും അഹമ്മദ് തമീം ഹാശിമി നന്ദിയും പറഞ്ഞു.
Short Summary (English):
SYS Founders Day was celebrated at Odungakkad unit on April 24 with the theme "We live for an idea". The event was inaugurated with a prayer by K.P. Ashraf Saqafi and chaired by Unit President P.C. Moitheen. Ayyil Muhammad Musliyar hoisted the flag, and a keynote message was delivered by executive member Rasheed K.T. Commemorative activities included ziyarat at Odungakkad Maqam and group grave ziyarat. Various local leaders and members participated. Unit Secretary Mubashir welcomed the gathering, and Ahmad Thameem Hashimi delivered the vote of th
anks.