കൊയിലാണ്ടിയിൽ പുഴയിൽ നിന്നു മൃതദേഹം കണ്ടെത്തി

 കൊയിലാണ്ടി: നെല്ല്യാടി പാലത്തിനടുത്ത് പുഴയിൽ നിന്നും ഒരു യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കാവുന്തറ കുറ്റിമാക്കൂൽ സ്വദേശിയായ മമ്മുവിൻ്റെ മകൻ അബ്ദുറഹിമാനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വിനോദസഞ്ചാരികളാണ് നെല്ല്യാടി പുഴയിൽ കമഴ്ന്നുകിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. ഉടൻ പോലീസിനെയും ഫയർഫോഴ്‌സിനെയും അറിയിച്ചാണ് നടപടി സ്വീകരിച്ചത്.

ഫയർഫോഴ്‌സ് എത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി അബ്ദുറഹിമാൻ മുത്തായി പുഴയിലേക്ക് ചാടിയതായി ഇതുവഴി ബൈക്കിൽ യാത്ര ചെയ്ത കുടുംബം നാട്ടുകാരോട് പറഞ്ഞിരുന്നു.


Short Summary (English):

Body Found in River Near Koyilandy

The body of a young man, Abdurahiman from Kavunthara Kuttimakkool, was found in the river near Nellyadi bridge in Koyilandy. Tourists discovered the body around 12 PM and informed the police and fire force. Authorities believe he jumped into the river last

Rescue officials recovering a man's body from the river near Nellyadi bridge in Koyilandy

night.

Post a Comment (0)
Previous Post Next Post