താമരശ്ശേരി പരപ്പൻപൊയിലെ 'നാടിനൊരു മൈതാനം' കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി "കളിയാണ് ലഹരി" എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കൂട്ടയോട്ടം സംഘടിപ്പിച്ചു. പരപ്പൻപൊയിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം താമരശ്ശേരിയിൽ സമാപിച്ചു.
പരിപാടി മൈജി എം.ഡി എ.കെ ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം. സുഗുണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ. അരവിന്ദൻ, എം. ടി. അയൂബ് ഖാൻ, ജെ. ടി. അബ്ദുറഹിമാൻ, അഹമ്മദ് റഷീദ്, എ. സി. ഗഫൂർ, വത്സൻ മേടോത്ത്, എ. പി. ഹുസൈൻ, എം. പി. സി. ജംഷിദ്, എ. പി. മൂസ, താഹിർ കെ. സി, ഷഫീഖ് പേപ്പു, മുഹമ്മദ് അലി ചാലിൽ, റിഫായി തുടങ്ങിയവർ പങ്കെടുത്തു
.